റെക്കോർഡുകള്‍ വീഴ്ത്തി കോലിയും കൂട്ടരും | Oneindia Malayalam

2017-10-30 39

Exactly a year ago, on this date team India had defeated New Zealand in Visakhapatnam to win the bilateral series by a margin of 3-2. Incidentally , India went on to repeat the same feat on Sunday in kanpur when they defeated the same opposition but not without same opposition but not without a slew of records getting tumbled and newer ones finding their mention in history books.

തുടർച്ചയായ പരമ്പര ജയങ്ങളുടെ കാര്യത്തില്‍ റെക്കോർഡിട്ട് വിരാട് കോലിയും കൂട്ടരും. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരെ നടന്ന ഏകദിന പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായ ഏഴാം തവണയാണ് ടീം ഇന്ത്യ പരമ്പര വിജയം നേടുന്നത്. 2016ല്‍ എം എസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങുന്നത്. 2017ല്‍ വിരാട് കോലിയിലൂടെ അതേ വിജയഗാഥ ഇന്ത്യൻ ടീം തുടരുകയാണ്. 2016 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യൻ ടീം അവസാനമായി ഒരു ഏകദിന പരമ്പര തോൽക്കുന്നത്. അതിന് ശേഷം സിംബാബ്വെയുമായി മൂന്ന് മത്സരങ്ങളുടെ പരമ്പര. അത് മൂന്നും ജയിച്ച് പരമ്പര തൂത്തുവാരി. ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പര 3 - 2ന് ഇന്ത്യ ജയിച്ചു. എം എസ് ധോണി ക്യാപ്റ്റനായ അവസാന ഏകദിന പരമ്പര കൂടിയായിരുന്നു ഇത്. ഇവിടുന്നങ്ങോട്ട് വിരാട് കോലിയുടെ കീഴിൽ അഞ്ച് പരമ്പരകൾ ഇന്ത്യ ജയിച്ചുകഴിഞ്ഞു.